samarpanam

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം ടി.കെ.എസ് പുരം ശാഖയിൽ വിവിധ ചടങ്ങോടെ ഗുരുദേവ വിഗ്രഹസമർപ്പണം നടന്നു. അമരിപ്പാടം ശ്രീ നാരായണാശ്രമം മഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ മുഖ്യകാർമ്മികത്വത്തിലാണ് വിഗ്രഹ സമർപ്പണം നടത്തിയത്.

ശാഖ പ്രസിഡന്റ് സന്തോഷ് ശാന്തിയും വൈശാഖ് ശാന്തിയും സഹകാർമ്മികത്വം വഹിച്ചു. സ്വാമി ബ്രഹ്മസ്വരൂപാനന്ദയുടെ അനുഗ്രഹ പ്രഭാഷണവും നടന്നു. രാവിലെ ഗുരുപൂജ, സമൂഹാർച്ചന തുടങ്ങിയ ചടങ്ങുകളും നടന്നു. ഓണാഘോഷം യൂണിയൻ ചെയർമാൻ പി.കെ.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് സന്തോഷ് ശാന്തി അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗവും യൂത്ത്മൂവ്‌മെന്റ് സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ദിനിൽ മാധവ്, അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട്, എം.കെ.തിലകൻ, യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എസ്.ശിവറാം, ശാഖാ സെക്രട്ടറി ഷൈജ ഷാജി, യൂണിയൻ മുൻ കൗൺസിലർ എൻ.വൈ.അരുൺ, ആഘോഷ കമ്മിറ്റി ചെയർപേഴ്‌സൺ ഷീബ ഷാജി, കൺവീനർ കെ.വി.സത്യൻ എന്നിവർ സംസാരിച്ചു. ഓണാഘോഷത്തോട് അനുബന്ധിച്ച് കൈകൊട്ടിക്കളിയും മറ്റ് കലാപരിപാടികളും നടന്നു.