കൊടുങ്ങല്ലൂർ: ലോകമലേശ്വരം ഉഴുവത്ത്ക്കടവ് ശ്രീ നാരായണ സമാജത്തിന്റെ നവീകരിച്ച ഓഫീസ് പ്രവർത്തനം ആരംഭിച്ചു. നഗരസഭ കൗൺസിലർ രഞ്ജിത രാജീവ് ഉദ്ഘാടനം നിർവഹിച്ചു.സമാജം പ്രസിഡന്റ് കെ.എസ്. പ്രവീൺ അദ്ധ്യക്ഷത വഹിച്ചു. സ്ഥാപക സെക്രട്ടറി വി.കെ. ശിവരാമൻ ഭദ്രദീപം തെളിച്ചു. ക്ഷേത്രം മേൽശാന്തി ദിജിത്ത് മുഖ്യകാർമ്മികത്വം വഹിച്ചു. സജ്ജൻ പുളിക്കൽ,ഡോ: കൃഷ്ണൻ ,കെ.ആർ. രഘു, വി.പി. കല്യാൺ റാം,ഡിൽഷൻ കൊട്ടേക്കാട്ട്, ടി.വി. ദാസൻ, സമാജം സെക്രട്ടറി സത്യൻ പാറക്കൽ, രാജീവ് കളത്തേരി, സുനിൽകുമാർ അറക്കൽ, ഉണ്ണിക്കൃഷ്ണൻ കിള്ളി കുളങ്ങളര, പി.ബി. സിജിൽ കുമാർ എന്നിവർ പ്രസംഗിച്ചു.