elephant-attack

അതിരപ്പിള്ളി: വെട്ടിക്കുഴി കോട്ടാമലയിൽ കണ്ണിക്കുളം രവിയുടെ കൃഷിയിടത്തിൽ കാട്ടാന ആക്രമണം. നൂറുകണക്കിന് വാഴകൾ നശിപ്പിച്ചു. എണ്ണൂറോളം വാഴകളാണ് കൃഷി ചെയ്തിരുന്നത്. ഇതിൽ ഭൂരിഭാഗവും ആനക്കൂട്ടം തകർത്തെന്ന് രവി പറഞ്ഞു. ഏഴോളം ആനകളാണ് കഴിഞ്ഞ രാത്രി വാഴത്തോട്ടത്തിൽ എത്തിയത്. നൂറുകണക്കിന് കർഷകരുടെ വിളകൾ ഇവിടെ ആനകൾ നശിപ്പിച്ചിട്ടുണ്ട്.