1
1

ഇരിങ്ങാലക്കുട : വേദനിക്കുന്നവർക്ക് സാന്ത്വനം നൽകുന്ന സേവനമാണ് സേവാഭാരതിയുടേതെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. ഇരിങ്ങാലക്കുടയിൽ സേവഭാരതി സംഘടിപ്പിക്കുന്ന കാൻസർ മുക്ത നഗരസഭ എന്ന ലക്ഷ്യത്തെ മുൻനിറുത്തിയാണ് ആർ.സി.സിയുമായി സഹകരിച്ച് ഇരിങ്ങാലക്കുട നഗരസഭയിലെ എല്ലാ വാർഡുകളിലും കാൻസർ നിർണയക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന്റെയും, ലാഭ രഹിത വെർച്വൽ ക്ലിനിക്കിന്റെയും, ആംബുലൻസ് സേവനത്തിന്റെയും സേവനം സംയുക്തമായി സമൂഹത്തിന് സമർപ്പിക്കുന്ന ജീവനം 2025ന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ഗവർണർ. ആർ.സി.സിയിലെ പ്രമുഖ ഡോക്ടർ ആർ.രാജീവിനെയും ആറായിരത്തിൽപരം മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിച്ച ലയൺസ് ക്ലബ്ബ് ജില്ലാ മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ജോൺസൺ കോലങ്കണ്ണിയെയും, കഴിഞ്ഞ 18 വർഷമായി താലൂക്ക് ആശുപത്രിയിൽ സേവാഭാരതി നടത്തുന്ന അന്നദാനത്തിന് നേതൃത്വം കൊടുക്കുന്ന രാമനെയും ആദരിച്ചു. സേവാഭാരതി പ്രസിഡന്റ് നളിൻ ബാബു എസ്.മേനോൻ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്‌സൺ മേരിക്കുട്ടി ജോയ്, പി.എൻ.ഈശ്വരൻ, ജോൺസൺ കോലങ്കണ്ണി, ഡോ.രാജീവ്, പി.എൻ.ഉണ്ണിരാജ, രഞ്ജിത്ത് വിജയ് ഹരി, ഐ.രവീന്ദ്രൻ, വി.സായി റാം എന്നിവർ സംസാരിച്ചു.