ചെറുതുരുത്തി:രാഷ്ട്രീയ സ്വയംസേവക സംഘം മുള്ളൂർക്കര മണ്ഡലം പഥസഞ്ചലനവും പൊതുപരിപാടിയും സംഘടിപ്പിച്ചു. മുള്ളൂർക്കര ആറ്റൂർ കമ്പിനി പടിയിൽ നിന്ന് ആരംഭിച്ച പഥസഞ്ചലനം തിരുവാണിക്കാവ് ക്ഷേത്ര മൈതാനത്തിൽ സമാപിച്ചു. തുടർന്ന് നടന്ന പൊതുപരിപാടിയിൽ തന്ത്രി മുഖ്യൻ ബാലകൃഷ്ണ പൈ മുഖ്യാഥിതിയായി. മണ്ഡൽ കാര്യവാഹ് വി.ബി പ്രവീൺ മുഖ്യപ്രഭാഷണം നടത്തി. വടക്കാഞ്ചേരി ഖണ്ഡ് കാര്യവാഹ് വി.എസ് ശ്രീജിത്ത്, പി.പി. സജിത്ത് എന്നിവർ സംസാരിച്ചു.