1
1

അന്നമനട: അന്നമനടയുടെ വികസനക്കുതിപ്പിന് അംഗീകാരമായി, മികച്ച പഞ്ചായത്ത് പ്രസിഡന്റിനുള്ള സദ്ഭാവന പുരസ്‌കാരം പ്രസിഡന്റ് പി.വി. വിനോദിന് മന്ത്രി പി. രാജീവ് സമ്മാനിച്ചു. വികസന സദസ് മന്ത്രി ഉദ്ഘാടനം ചെയ്തു. വി.ആർ. സുനിൽകുമാർ എം.എൽ.എ. അദ്ധ്യക്ഷനായി. സംസ്ഥാന സർക്കാരിന്റെ വയോ സേവന പുരസ്‌കാരം, കേരളകൗമുദി ദിനപത്രത്തിന്റെ ജനരത്ന പുരസ്‌കാരം,
പരിസ്ഥിതി സംരക്ഷണത്തിനുള്ള പച്ചത്തുരുത്ത് പുരസ്‌കാരം എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേടിയ പഞ്ചായത്തിന്റെ വികസന നേട്ടങ്ങൾ സദസിൽ വിശദീകരിച്ചു. സംസ്ഥാന, ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ഉൾപ്പെടെ 121 കോടി രൂപയുടെ വികസനക്ഷേമ പ്രവർത്തനങ്ങളാണ് പഞ്ചായത്തിൽ നടന്നതെന്ന് അധികൃതർ അറിയിച്ചു. സംസ്ഥാന ശ്രദ്ധ ആകർഷിച്ച നൂതന പദ്ധതികളിലൂടെ അന്നമനട പഞ്ചായത്ത് കൈവരിച്ച നേട്ടങ്ങളെ യോഗത്തിൽ മന്ത്രി പ്രശംസിച്ചു. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ സംസ്ഥാന ശ്രദ്ധ നേടിയ ഫൈസൽ അന്നമനട ,കെ.ആർ. ദേവദാസ്, അഞ്ചിത വിജയൻ, മാർട്ടിൻ പൊഴലി പറമ്പിൽഎന്നിവരെ ചടങ്ങിൽ ആദരിച്ചു. ടി.കെ. സതീശൻ, മഞ്ജു സതീശൻ, ഒ.സി. രവി,കെ.എസ് ഉഷാദേവി എന്നിവർ പ്രസംഗിച്ചു.