6

തൃപ്രയാർ: ലഹരി ഉപഭോഗത്തിനെതിരെ തളിക്കുളം ഗവ. ഹൈസ്‌കൂളിലെ ക്ലാല്ല് 81 കൂട്ടായ്മ അഞ്ച് കിലോമീറ്റർ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഡോ. റോമയും സംഘവും അവതരിപ്പിച്ച സൂംബ ഫിറ്റ്‌നസ് പരിപാടിക്കു ശേഷം തളിക്കുളം ഹൈസ്‌കൂളിൽ നിന്നും ആരംഭിച്ച കൂട്ടയോട്ടം സിവിൽ എക്‌സൈസ് ഓഫീസർ കെ. രഞ്ജിത്ത് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷം ഫ്‌ളാഗ് ഓഫ് ചെയ്തു.
മത്സരത്തിൽ ജനറൽ കാറ്റഗറിയിൽ പുരുഷ വിഭാഗത്തിൽ ആദർശ് ഗോപി ഒന്നാം സമ്മാനം കരസ്ഥമാക്കി. രണ്ടും മുന്നും സ്ഥാനങ്ങൾ മനോജും ശ്രീജിത്തും നേടി. വനിതാവിഭാഗം ഒന്നാം സമ്മാനം പി.എസ്.സൂര്യയ്ക്കും രണ്ടാം സ്ഥാനം എ.കെ.രമയും മൂന്നാം സ്ഥാനം എ.എസ്.അസ്‌നയും നേടി. സമ്മാനദാന സമ്മേളനം സി.സി.മുകുന്ദൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് അദ്ധ്യക്ഷനായി. കെ.സി.പ്രസാദ്, സജിത, കല, ദീപേഷ് ഗൗതം, ഹഫ്‌സത്ത്, കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു. അഞ്ച് കിലോമീറ്റർ ക്രച്ചസിൽ ഓടിയെത്തിയ, വലതുകാൽ മുറിച്ചുമാറ്റിയ അരിമ്പുർ സ്വദേശി വിനോദിനെ പുരസ്‌കാരം നൽകി ആദരിച്ചു. നാല് കാറ്റഗറികളിലായി മത്സരിച്ച് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയ 30 ഓളം വിജയികൾക്ക് മൊമെന്റോ നൽകി.