വടക്കാഞ്ചേരി: വില്ലേജിൽ കേന്ദ്രസർക്കാരിന്റെ പദ്ധതിയായ ഡിജിറ്റൽ ക്രോപ്പ് സർവേയ്ക്ക് തുടക്കം. കാർഷിക വിളകളെ കുറിച്ചുള്ള ഡാറ്റാബേസ് നിർമ്മാണം ലക്ഷ്യമിട്ട് കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്ന പദ്ധതിയാണിത്. സ്ഥലഉടമയുടെ പേര്, വിളകളുടെ വിവരങ്ങൾ എന്നിവയാണ് സർവേ നടത്തുന്നത്. സ്ഥലത്തെ വിളയുടെ വിവരങ്ങളും ചിത്രങ്ങളും ജിയോ ടാഗ് ചെയ്യും. ഖാരിഫ്,റാബി സീസണുകളിൽ വർഷത്തിൽ രണ്ട് തവണയാണ് സർവേ. ഭാവിയിൽ കേന്ദ്ര സർക്കാരിന്റെ പി.എം.എഫ്.ബി വൈ. (കേന്ദ്ര വിള ഇൻഷുറൻസ് പദ്ധതി), പി.എം.കിസാൻ ആനുകൂല്യങ്ങൾ,വായ്പകൾ തുടങ്ങിയവ ഈ ഡേറ്റാ ബേസുമായി സംയോജിപ്പിക്കും.

ഫീസ് ഈടാക്കില്ല.


സർവെയർമാർ ആവശ്യപ്പെടുമ്പോൾ നികുതി രസീത് അല്ലാതെ മറ്റ് രേഖകൾ ഹാജരാക്കേണ്ടതില്ല. വടക്കാഞ്ചേരി വില്ലേജിലെ മുഴുവൻ വീടുകളിലും സ്ഥലങ്ങളിലും സർവ്വേക്കായി ഉദ്യോഗസ്ഥരെത്തും. സംശയങ്ങൾക്ക് ഡിവിഷൻ കൗൺസിലർമാരുമായോ വടക്കാഞ്ചേരി കൃഷി ഭവനുമായോ ബന്ധപ്പെടണമെന്നും അധികൃതർ അറിയിച്ചു. ഫോൺ : 9446976006.