photo-
1

മാള: സ്ഥല സംബന്ധമായ തർക്കവും കോടതിക്കേസുകളും മൂലം 25 വർഷമായി അറ്റകുറ്റപ്പണി പോലും നടത്താനാകാതെ കിടന്നിരുന്ന കോട്ടമുറി കുമാർ പ്രസ് റോഡിന് ശാപമോക്ഷം. പഞ്ചായത്ത് പ്ലാൻ ഫണ്ടിൽ നിന്നും തുക ചെലവഴിച്ച് റോഡിലെ കുഴികളെല്ലാം നികത്തി ഇന്റർലോക്ക് ടൈൽ വിരിച്ചാണ് നവീകരിച്ചത്. വാർഡ് അംഗം ലിസി സേവ്യർ ഉദ്ഘാടനം നിർവഹിച്ചത് ജനം സ്വീകരിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ചുകൊണ്ടാണ്. നിരവധി വീടുകളിലേക്കും പാടശേഖരത്തിലേക്കും എത്താനുള്ള ഏകവഴിയാണിത്. തകർന്ന് തരിപ്പണമായി കിടന്ന റോഡ് അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലത്തെ ആവശ്യം പരിഗണിച്ചാണ് പഞ്ചായത്ത് നവീകരണ പദ്ധതി നടപ്പാക്കിയത്. അത്യാവശ്യ ഘട്ടങ്ങളിൽ രോഗികളെ വീടുകളിൽ നിന്നും വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിക്കാൻ പോലുമാകാത്ത അവസ്ഥയിലായിരുന്നു റോഡ്.


കോട്ടമുറി കുമാർ പ്രസ് റോഡ്