ആളൂർ : കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ ആളൂർ പഞ്ചായത്തിൽ ജനകീയ വികസന പത്രിക തയ്യാറാക്കി. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ടി.കെ.മീരാഭായി പ്രകാശനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.ജോജോ അദ്ധ്യക്ഷനായി. കെ.പി.രവിപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. പി.ഡി.ജയരാജ്, എം.എസ്.ഷാഹുൽ അമീദ്, കെ.സി.തമ്പി, എം.കെ.ഉത്തമൻ എന്നിവർ പ്രസംഗിച്ചു.