കൊടുങ്ങല്ലൂർ : കാലങ്ങളായി കുണ്ടും കുഴിയുമായി കിടന്നിരുന്ന ചപ്പാറ 14 വാർഡിലെ ഗുരുശ്രീ മാങ്ങാട്ടുപാടം റോഡിന് ഒടുവിൽ ശാപമോക്ഷം. റോഡിന്റെ ശോചനീയാവസ്ഥ നഗരസഭ അധികൃതർക്ക് മുമ്പിൽ പറഞ്ഞ് മടുത്ത നാട്ടുകാർ തന്നെ ഒടുവിൽ റോഡിന്റെ ദുരവസ്ഥയ്ക്ക് പരിഹാരം കാണാൻ രംഗത്തിറങ്ങുകയായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മ റോഡിലെ കുഴികൾ കോൺക്രീറ്റ് ചെയ്യുകയായിരുന്നു. കുഴികൾ നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കാൻ ഓട്ടോകളടക്കം തയ്യാറാകാത്ത സ്ഥിതിയായിരുന്നു. കുഴികൾ കോൺക്രീറ്റ് ചെയ്തതോടെ റോഡിന്റെ ഏറെനാളായുള്ള ദുരവസ്ഥയ്ക്ക് താത്കാലിക പരിഹാരമായി.
ഇ.സി.അശോകൻ, നിഷാഫ് കുര്യാപ്പിള്ളി, ഹനീഫ വെളുത്തേരി, വി.എം.പുരുഷോത്തമൻ, വൈശാഖ് വേണു, ഷിജു തോമസ്, രഞ്ജിത്ത് ബാലൻ, ദിലീപ് കറുപ്പശ്ശേരി, ഗോപി കാലടിപ്പറമ്പിൽ, ഷാജൻ ചെറുളി, ജയരാജൻ ആലിങ്ങപ്പറമ്പിൽ, സുരേഷ് ആലിങ്ങപ്പറമ്പിൽ, ഹംസ സ്രാമ്പിക്കൽ, കെ.എസ്.പ്രമോദ്, കെ.ബി.ഷമീർ, കണ്ണൻ, കെ.ജി.മുരളി, നസീർ തിടത്തിൽ, കെ.ബി.അജീഷ് എന്നിവരുടെ നേതൃത്വത്തിലാണ് റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കിയത്.