girls-school-team
ഗേൾസ് സ്കൂൾ ടീം

കൊടുങ്ങല്ലൂർ : ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ല ഇംഗ്ലീഷ് റോൾപ്ലേ മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഗവ.ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ ടീം. ഇതോടെ ടീം ജില്ലാ തലത്തിൽ മത്സരിക്കാൻ അർഹത നേടി. മുൻവർഷങ്ങളിൽ സർക്കാർ വിദ്യാലയങ്ങൾ മാത്രമുണ്ടായിരുന്ന നാഷണൽ റോൾ പ്ലേ മത്സരത്തിൽ ഈ വർഷം എയ്ഡഡ് വിദ്യാലയങ്ങളടക്കം 17 വിദ്യാലയങ്ങൾ പങ്കെടുത്തിരുന്നു. ഇരിങ്ങാലക്കുട ബി.ആർ.സി ഹാളിലായിരുന്നു മത്സരം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ ഹാനിയ ഷബീർ, ലാസിമ തസ്‌നിം, ടി.എ.നാദിയ, കെ.ജി.ശ്രീലക്ഷ്മി, ബീവി ഫാത്തിമ എന്നിവരാണ് റോൾപ്ലേയിൽ പങ്കെടുത്തത്.