protest

തൃശൂർ: സനാതന ധർമ്മത്തിന്റെ പേരിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനു നേരെ ഷൂ എറിയാൻ സുപ്രീംകോടതിക്കുള്ളിലെ ശ്രമം അപലപനീയമാണെന്ന് എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം പി.എൻ.പ്രേംകുമാർ പറഞ്ഞു. പിന്നാക്ക സമുദായക്കാരനായതാണോ ചീഫ് ജസ്റ്റിസിന്റെ അയോഗ്യത. ഇന്ത്യൻ ഭരണഘടനയോടുള്ള അനാദരവായി മാത്രമേ ഇതിനെ കാണാനാകൂ. സനാതന ധർമ്മത്തെ അവഹേളിക്കാൻ സമ്മതിക്കില്ലായെന്ന് പറഞ്ഞാണ് മതഭ്രാന്തനായ ഒരു അഭിഭാഷകൻ ചീഫ് ജസ്റ്റിസിനു നേരെ പോലും ആക്രമണത്തിനു തുനിഞ്ഞത്. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പിള്ളി നടേശൻ ഇക്കാര്യം പറഞ്ഞാൽ ജാതി പറയലാണെന്ന് പറഞ്ഞ് അദ്ദേഹത്തെ അധിക്ഷേപിക്കുന്നവർ യാഥാർത്ഥ്യം ഇനിയെങ്കിലും തിരിച്ചറിയണമെന്നും പ്രേംകുമാർ പറഞ്ഞു.