
തൃശൂർ: ലോക കാഴ്ച്ച ദിനത്തോടനുബന്ധിച്ച് ഭാരതീയ ചികിത്സാ വകുപ്പ് നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തിൽ ദൃഷ്ടി പദ്ധതിയുടെ ഭാഗമായി ആയുർവേദ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തിയ പ്രശ്‌നോത്തരി മത്സരത്തിൽ ഡോ. ഷിഫാന (വൈദ്യരത്‌നം ആയുർവേദ കോളേജ് ഒല്ലൂർ), ഡോ.സുമയ്യ ജിബിൻ (കെ.എം.സി.ടി ആയുർവേദ കോളേജ്, കോഴിക്കോട്), ഡോ. നവ്യ വിജയലക്ഷ്മി (വൈദ്യരത്‌നം ആയുർവേദ കോളേജ്, ഒല്ലൂർ) എന്നിവർ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി. ഡോ. പി.കെ.നേത്രദാസ്, ഡോ. പി.എൽ.ജിഷ എന്നിവർ പ്രശ്‌നോത്തരിക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും ഒമ്പതിന് രാമവർമ ജില്ലാ ആയുർവേദ ആശുപത്രിയിൽ നൽകും.