
പാവറട്ടി: ഇരുട്ടിൽ നിന്ന് മോചിതമായി പെരുവല്ലൂർ പരപ്പുഴ പാലം. പാലം നിർമ്മാണം പൂർത്തീകരിച്ചത് മുതൽ ഇരുട്ടിൽ നിന്നിരുന്ന പാലം ഇനി മുതൽ വെളിച്ചത്തിൽ. മണലൂർ എം.എൽ.എയുടെ പ്രത്യേക വികസന നിധിയിൽ നിന്നും 4.5 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച മൂന്ന് മിനിമാസ്റ്റ് ലൈറ്റുകളുടെ സ്വിച്ച് ഓൺ മുരളി പെരുനെല്ലി എം.എൽ.എ നിർവഹിച്ചു. മുല്ലശ്ശേരി പഞ്ചായത്തിലെ പരപ്പുഴ പാലത്തിൽ രണ്ടും അന്നകര ചിറയ്ക്കൽ പാലത്തിൽ ഒന്നും ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്.
ചടങ്ങിൽ മുല്ലശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് ദിൽന ദിനേഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.പി.ആലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സത്യൻ, ജനപ്രതിനിധികളായ ശിൽപ ഷിജു, ശ്രീദേവി ജയരാജൻ, മിനി മോഹൻദാസ്, അനിത ഗിരിജകുമാർ, സുനീതി അരുൺകുമാർ എന്നിവർ സംസാരിച്ചു.