inauguration

മാള : ഏഴ് ദിവസമായി മാളയിലെ കുടിവെള്ള വിതരണം മുടങ്ങിയതിനെതിരെ മാള പഞ്ചായത്ത് ഓഫീസിന് മുന്നിൽ ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം സൗത്ത് ജില്ലാ വൈസ് പ്രസിഡന്റ് ലോചനൻ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. മാള ഏരിയ പ്രസിഡന്റ് അജിത്ത് മേൽവീട്ടിൽ അദ്ധ്യക്ഷനായി. വിപിൻ പാറമേക്കാട്ടിൽ, ജോയ് മാതിരപ്പള്ളി എന്നിവർ പ്രസംഗിച്ചു. കെ.എസ്.അനൂപ്, കെ.കെ.അജയകുമാർ, കെ.കെ.രാമു, സി.കെ.സജീവൻ, പ്രിസ്റ്റോ സിൽവൻ എന്നിവർ പങ്കെടുത്തു.