s

തൃശൂർ: ശബരിമല സ്വർണപ്പാളി മോഷണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയിൽ ഏതാണ്ട് എല്ലാ വിവാദവും ഉണ്ടായത് 2018-19 കാലഘട്ടത്തിൽ എൻ.വാസു ദേവസ്വം പ്രസിഡന്റായിരുന്ന കാലത്താണ്. ശബരിമല സ്വർണപ്പാളി സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പങ്കാളിത്തമുണ്ട്. 1998ൽ സ്വർണം സമർപ്പിച്ചത് മുതലുള്ള എല്ലാക്കാര്യങ്ങളും കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് ക്ലിഫ് ഹൗസിലേക്ക് മാർച്ച് നടത്തും. 9,10 തീയതികളിൽ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധമാർച്ചും തുടർന്നുള്ള ദിവസങ്ങളിൽ പഞ്ചായത്ത് കേന്ദ്രീകരിച്ച് വിപുലമായ പ്രക്ഷോഭപരിപാടികളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു.