പീച്ചി: കാട്ടുപന്നി കുറുകെ ചാടിയത് മൂലം നിയന്ത്രണം വിട്ട ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. പായ്ക്കണ്ടം സ്വദേശി കാട്ടുമറ്റത്തിൽ അരവിന്ദിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്. ഓട്ടോറിക്ഷയിൽ വീട്ടിൽ നിന്നും പീച്ചി വിലങ്ങന്നൂരിലേയ്ക്ക് വരികയായിരുന്നു അരവിന്ദ്. ഇതിനിടെയാണ് കാട്ടുപന്നി കുറുകെ ചാടിയത്. സി.ഐ.ടി.യു തൊഴിലാളിയാണ് അരവിന്ദ്. കാട്ടുപന്നികളെ വെടിവയ്ക്കാൻ പാണഞ്ചേരി പഞ്ചായത്ത് നിവാസികളായ ഷൂട്ടർമാരെ കണ്ടെത്തി അവർക്ക് ലൈസൻസ് നൽകണമെന്ന് വിലങ്ങന്നൂർ വാർഡ് മെമ്പർ ഷൈജു കുരിയൻ ആവശ്യപ്പെട്ടു.