roadside-rest-area

ചാവക്കാട്: അധികൃതരുടെ അനാസ്ഥമൂലം കാടുകയറി നാശോന്മുകമായി ചേറ്റുവ വഴിയോര വിശ്രമകേന്ദ്രം. സാമൂഹിക വിരുദ്ധരുടേയും ഇഴജന്തുക്കളുടേയും കുറുക്കന്റേയും നായകളുടേയും സങ്കേതമായിരിക്കുകയാണ്. നേരത്തെ കരാർ അടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തിക്ക് വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനാനുമതി നൽകിയിരുന്നു. എന്നാൽ, പിന്നീട് ബാധ്യതകളോടെ സ്വകാര്യ വ്യക്തി പ്രവർത്തനം അവസാനിപ്പിച്ചു. വിശ്രമകേന്ദ്രം പിന്നീട് തുറന്നു പ്രവർത്തിപ്പിക്കാൻ ബന്ധപ്പെട്ടവർ അനാസ്ഥ കാണിച്ചതാണ് ഇപ്പോഴത്തെ ദുരാവസ്ഥയ്ക്ക് കാരണം.

കളക്ടർ ചെയർമാനായ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള വിശ്രമകേന്ദ്രം ടെൻഡർ നടപടികൾ സ്വീകരിച്ച് കാര്യക്ഷമായി പ്രവർത്തിപ്പിക്കുന്നവരെ ഏൽപ്പിച്ച് പുനരാരംഭിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.