തൃശൂർ: ഓൺലൈൻ രംഗത്തെ തൊഴിലാളികളുടെ തൊഴിൽസുരക്ഷ ഉറപ്പാക്കുന്നതിനായി സർക്കാർതലത്തിൽ നിയമനിർമ്മാണം നടത്തണമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.രാജേന്ദ്രൻ. സ്റ്റേറ്റ് ഗിഗ്ഗ് വർക്കേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂബർ, ഓല, സ്വിഗ്ഗി, സൊമാറ്റോ, ഫ്‌ളിപ്കാർട്ട്, ആമസോൺ തുടങ്ങിയവയിൽ വിവേചനവും അരക്ഷിതാവസ്ഥയുമാണ്. യൂണിയൻ ജില്ലാ പ്രസിഡന്റ് മനു ജേയ്ക്കബ് അദ്ധ്യക്ഷത വഹിച്ചു. കെ.ജി.ശിവാനന്ദൻ അംഗത്വകാർഡുകളുടെ വിതരണം നിർവഹിച്ചു. ടി.സി.സഞ്ജിത്ത്, ടി.കെ.സുധീഷ്, അഡ്വ. കെ.ബി.സുമേഷ്, വി.എസ്.സുനിൽകുമാർ, എ.വിജയകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ഭാരവാഹികളായി കെ. എൻ.രഘു(പ്രസിഡന്റ്), മനു ജേയ്ക്കബ് (സെക്രട്ടറി), ഷെമീർ വകയിൽ(ട്രഷറർ), ഉനൈസ്, ഗോപിനാഥ് (വൈസ് പ്രസിഡന്റുമാർ), ദിബീഷ് ബാലൻ, ആന്റോ മുരിയാടൻ(ജോ.സെക്രട്ടറിമാർ) എന്നിവരെ തരഞ്ഞെടുത്തു.