തൃശൂർ: കോർപ്പറേഷൻ കുട്ടൻകുളങ്ങര ഡിവിഷനിൽ മഹാത്മാഗാന്ധി പാർക്കിന്റെ ഉദ്ഘാടനവും ഗാന്ധി പ്രതിമ അനാച്ഛാദനവും മേയർ എം.കെ വർഗീസ് നിർവഹിച്ചു. കൗൺസിലർ എ.കെ സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം.കെ കണ്ണൻ, സാമൂഹ്യപ്രവർത്തകൻ ഇ.എ ജോസഫ്, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വർഗീസ് കണ്ടംകുളത്തി, ശ്യാമള മുരളീധരൻ, കരോളിൻ ജെറീഷ്, മുകേഷ് കുളപ്പറമ്പിൽ, ജയപ്രകാശ് പൂവ്വത്തിങ്കൽ, സി.പി പോളി, പ്രതിപക്ഷ നേതാവ് രാജൻ ജെ പല്ലൻ, കൗൺസിലർ വിനോദ് പൊള്ളഞ്ചേരി, അഡ്വ ആശിഷ് മുത്തേടത്ത്, എ.ആർ കുമാരൻ, അജയഘോഷ്, സുബ്രഹ്മണ്യൻ, ടീന മേരി സി.ജെ, ടി.ആർ ബാലസുബ്രഹ്മണ്യൻ എന്നിവർ പങ്കെടുത്തു.