വെള്ളിക്കുളങ്ങര: ശാസ്താംപൂവം കാടർ ഉന്നതിയിൽ ആദിവാസി യുവാവിനെ കാട്ടാന ആക്രമിച്ചു. കാടർ വീട്ടിൽ അയ്യപ്പന്റെ മകൻ രാജീവ് (31) നാണ് കാട്ടാന ആക്രമണത്തിൽ പരിക്കേറ്റത്. കാരിക്കാവിൽ വനവിഭവങ്ങൾ ശേഖരിച്ച് താത്കാലിക താമസ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രിയിലായിരുന്നു ആക്രമണം. കൈകൾക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റ യുവാവിനെ വനപാലകരുടെ ജീപ്പിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജാശുപത്രിയിൽ എത്തിച്ച് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.