വെസ്റ്റ് ഉപജില്ലാ കായിക മേള തുടങ്ങി
തൃശൂർ: സംഘാടന പിഴവ് മൂലം മാറ്റിവച്ച ഈസ്റ്റ് ഉപജില്ലാ കായിക മേളയുടെ ബാക്കി മത്സരങ്ങൾ 11 ന് നടത്തും. എന്നാൽ എവിടെ മത്സരങ്ങൾ നടത്തുമെന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. തോപ്പ് സ്റ്റേഡിയത്തിലായിരുന്നു മത്സരങ്ങൾ നടന്നിരുന്നത്. എന്നാൽ ഇന്ന് വെസ്റ്റ് ഉപജില്ലാ മത്സരങ്ങൾ തോപ്പ് സ്റ്റേഡിയത്തിൽ ആരംഭിച്ചു. 84 സ്‌കൂളുകളിൽനിന്ന് 1500 ലേറെ കായിക താരങ്ങളാണ് പങ്കെടുത്തത്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ മത്സരങ്ങളിൽ പങ്കെടുക്കാൻ എത്തിയ വിദ്യാർത്ഥികളാണ് സംഘാടകരുടെ പിടിപ്പു കേട് മൂലം മടങ്ങേണ്ടി വന്നത്. മത്സരം പൂർണമായും അലങ്കോലമാകാതിരിക്കാൻ കായികാദ്ധ്യാപകർകൂടി സഹകരിച്ചാണ് കുറച്ച് മത്സരങ്ങൾ പൂർത്തിയാക്കിയത്. സംഘാടനച്ചുമതലുണ്ടായിരുന്ന എ.ഇ.ഒ മത്സരങ്ങൾ നടത്താൻ ഏൽപ്പിച്ചവർ അവസാന നിമിഷം മുങ്ങിയെന്നും അദ്ധ്യാപകർ പറഞ്ഞു. മേള അലങ്കോലമായത് ചൂണ്ടിക്കാട്ടി അദ്ധ്യാപകരും ഇരുനൂറോളം വിദ്യാർഥികളും ഒപ്പിട്ട പരാതി കളക്ടർക്കും എ.ഇ.ഒയ്ക്കും നൽകി.
മത്സരങ്ങൾക്ക് ഉപയോഗിക്കുന്ന സ്റ്റോപ് വാച്ചോ വിസിലോ പോലുമില്ലാതെയാണ് മേള നടത്തേണ്ട ഉദ്യോഗസ്ഥർ എത്തിയത്. ഇതിൽ പലർക്കും മത്സരങ്ങൾ നടത്താനുള്ള യോഗ്യതയില്ലെന്നും ആരോപണമുണ്ട്.
ബാക്കിയുള്ള മത്സരങ്ങൾ
സീനിയർ ഗേൾസ്, ജൂനിയർ ഗേൾസ് മൂന്നു കിലോമീറ്റർ നടത്തം, അഞ്ചു കിലോമീറ്റർ സീനിയർ, ജൂണിയർ ആൺകുട്ടികളുടെ നടത്തം, 4100 മീറ്റർ റിലേ, ലോംഗ് ജംപ്, 600 മീറ്റർ ഓട്ടം, 1500 മീറ്റർ ഓട്ടം എന്നിവ പൂർത്തിയായി. മൂവായിരം മീറ്റർ, 4100, 4400 റിലേ, ഹഡിൽസ്, ട്രിപ്പിൾ ജംപ്, എല്ലാ വിഭാഗത്തിലുമുള്ള ലോംഗ് ജംപ് എന്നിവയടക്കം നിരവധി ഇനങ്ങൾ ശനിയാഴ്ച നടത്തുമെന്നാണ് എ.ഇ.ഒ അറിയിച്ചു.