വടക്കാഞ്ചേരി: വാഴാനി ടൂറിസം കോറിഡോർ നിർമ്മാണത്തെ തുടർന്ന് റോഡിന് ഉയരം വർദ്ധിച്ചതോടെ വെള്ളപ്പൊക്ക ഭീഷണിയിൽ വീടുകളും വ്യാപാര സ്ഥാപനങ്ങളും. മഴവെള്ളം കാനയിലേക്ക് ഒഴുക്കാൻ സൗകര്യമൊരുക്കാമെന്ന് നിർമ്മാണം ഏറ്റെടുത്ത ആസ്മാസ് കമ്പനി നൽകിയ ഉറപ്പ് നടപ്പിലായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. എന്നാൽ നിർമ്മാണം പൂർത്തിയായപ്പോൾ കിഫ്ബി റോഡിലേക്ക് വെള്ളം ഒഴുക്കാൻ അനുമതിയില്ലെന്നും വീടുകളിൽ മഴവെള്ള സംഭരണി സ്ഥാപിക്കണമെന്നുമുള്ള നിലപാടിലാണ് കമ്പനി. ഇത് സംബന്ധിച്ച് നാട്ടുകാർ കളക്ടർക്ക് പരാതി നൽകി. മഴക്കാലത്ത് പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമാകുമെന്നും ഇതിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രദേശവാസികൾ പറയുന്നു.


അനുവദിച്ചത് 62 കോടി

പീച്ചി- വാഴാനി ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് പുനരുദ്ധാരണത്തിന് കിഫ്ബി മുഖേന 62 കോടി രൂപയാണ് അനുവദിച്ചത്. 58.80 കോടി രൂപയാണ് സാങ്കേതികാനുമതി ലഭിച്ചത്. മാടക്കത്തറ പഞ്ചായത്തിലെ പൊങ്ങണംകാട് മുതൽ തെക്കുംകര പഞ്ചായത്തിലെ കരുമത്ര വരെയുള്ള 11.560 കിലോമീറ്റർ റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തിയാണ് പൂർത്തിയാകുന്നത്.


പദ്ധതിയുടെ ഭാഗമാകുന്നത്


റോഡിലേക്കോ കാനയിലേക്കോ വീടുകളിൽനിന്ന് വെള്ളം ഒഴുക്കിയാൽ നിയമനടപടിയെന്നാണ് ഭീഷണി. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യന് പരാതിനൽകി. പഞ്ചായത്ത് ഭരണസമിതി ഉദ്യോഗസ്ഥ യോഗംവിളിച്ചു. ശക്തമായ പ്രക്ഷോഭം ആരംഭിക്കും.
കെ.രാമചന്ദ്രൻ
തെക്കുംകര പഞ്ചായത്ത് മെമ്പർ