paddy

ചേർപ്പ്: പാടശേഖരങ്ങളിൽ കൃഷിപ്പണികൾ ആരംഭിച്ചിരിക്കെ ഗുണനിലവാരമുള്ള യൂറിയ കിട്ടാനില്ലാതെ ദുരിതത്തിലായി കർഷകർ. ഇന്ത്യൻ പൊട്ടാഷ് ലിമിറ്റഡ് കമ്പനിയുടെ ഗുണനിലവാരമുള്ള യൂറിയ വൻകിടക്കാർ കൊണ്ടുപോകുകയാണെന്നും പകരം ഗുണനിലവാരമില്ലാത്തത് എടുക്കാൻ സഹകരണ സംഘങ്ങളെ നിർബന്ധിക്കുന്നുവെന്നും കോൾ കർഷക സംഘം ജനറൽ സെക്രട്ടറി കെ.കെ.കൊച്ചുമുഹമ്മദ് ആരോപിച്ചു. കൂടാതെ മറ്റു ചില ഇനങ്ങൾ കൂടി എടുത്താലെ യൂറിയ കൊടുക്കൂവെന്നും പരാതിയുണ്ട്. കൃഷി വകുപ്പ് ഇക്കാര്യത്തിൽ കർഷകർക്ക് അനുകൂലമായ നടപടി സ്വീകരിക്കാത്ത സാഹചര്യത്തിൽ അടിയന്തരമായി കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഇടപ്പെടണമെന്നും പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും കെ.കെ.കൊച്ചുമുഹമ്മദ് ആവശ്യപ്പെട്ടു.