കൊടുങ്ങല്ലൂർ : തുടരണം സമാധാനം, തുടരണം വികസനം മിഷൻ ആൻ്റ് വിഷൻ 2030 ന്റെ ഭാഗമായി എൽ ഡി എഫ് പതിനൊന്നാം വാർഡ് കമ്മിറ്റി പ്രകടനപത്രിക നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുള്ള പെട്ടി സ്ഥാപിച്ചു. കോഴിക്കട ജംഗ്ഷനിൽ നടന്ന പരിപാടി കെ.കെ. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.എം. മോഹനൻ, എൻ.എസ്. ജയൻ, കെ.വി. ബീനജ, ചൈതന്യ ബിജു എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ പി.എൻ. വിനയചന്ദ്രൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ എൽ ഡി എഫ്. വാർഡ് കമ്മിറ്റി സെക്രട്ടറി കെ.ആർ. നാരായണൻ സ്വാഗതവും പ്രസിഡന്റ്‌ സി.എസ്. ശ്യാംകുമാർ നന്ദിയും പറഞ്ഞു.