school

വാടാനപ്പിള്ളി: വലപ്പാട് ഉപജില്ല സ്‌കൂൾ കലോത്സവ സംഘാടക സമിതി ഓഫീസിന്റെ ഉദ്ഘാടനം ഏങ്ങണ്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സുരേഷ് നിർവഹിച്ചു. വലപ്പാട് ഉപജില്ല ഓഫീസർ കെ.വി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. നവംബർ 3, 4, 5, 6 തിയ്യതികളിലാണ് കലോത്സവം. സ്‌കൂൾ മാനേജർ ഫാ. സജു വടക്കേത്തല, കെ.ബി.സുരേഷ്, സുശീല സോമൻ, സതീഷ് പനയ്ക്കൽ, ഗീതു കണ്ണൻ, പഞ്ചായത്ത് അംഗങ്ങളായ ഉഷ പുരുഷോത്തമൻ, ഉഷ സുകുമാരൻ, ബാബു ചെമ്പൻ, ശിവദാസ് കെ.ആർ, കെ.എസ്.ഹർഷ വർധൻ, സുമയ്യ സിദ്ദിഖ്, രാധാകൃഷ്ണൻ പുളിഞ്ചോട്, വാടാനാപ്പിള്ളി എസ്.ഐ സി.യു.മുഹമ്മദ് റാഫി, സെന്റ് തോമസ് ഹയർ സെക്കൻഡറി പ്രിൻസിപ്പൽ സി.സി.ബെസി, പി.കെ.സോജൻ എന്നിവർ പ്രസംഗിച്ചു.