meeting

ചാലക്കുടി: സൗണ്ട് സർവീസ് അസോസിയേഷൻ ചാലക്കുടിയുടെ 15-ാം വാർഷികാഘോഷം 'ദൃശ്യവിസ്മയം 2025' സമാപിച്ചു. സമാപന സമ്മേളനം സനീഷ് കുമാർ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഒ.എസ്.മനോജ് അദ്ധ്യക്ഷനായി. സംഘടനയിലെ മുതിർന്ന അംഗങ്ങളെയും നവ ദമ്പതികളെയും നഗരസഭാ ചെയർപേഴ്‌സൺ ഷിബു വാലപ്പൻ ആദരിച്ചു. അസോസിയേഷന്റെ സ്പർശം പെൻഷൻ പദ്ധതി എൽ.എസ്.ഡബ്ലിയു.എ.കെ മുൻ സംസ്ഥാന പ്രസിഡന്റ് റോബർട്ട് മാത്യു ഉദ്ഘാടനം ചെയ്തു. ഇടവേള ബാബു, ദിനേശ് ദീപു, പി.കെ.അനൂപ്, വി.ജി.സുബ്രഹ്മണ്യൻ, എം.കെ.ബൈജു, വി.കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.