lions

വാടാനപ്പിള്ളി: ലയൺസ് ക്ലബ്ബിന്റെ കാരുണ്യം പദ്ധതിയുടെ ഭാഗമായി കിടപ്പുരോഗികൾക്ക് സൗജന്യ എയർബെഡ് നൽകി.
വളപ്പിൽ ഹസൻ, ചാണാശ്ശേരി പങ്കജാക്ഷി, മൊങ്ങോടി ശശി, ബനാഫ് വീട്ടിൽ മനോജ് എന്നിവർക്കാണ് പ്രസിഡന്റ് കെ.എസ്.സിൻകുമീർ, വിമൽ വേണു എന്നിവർ ചേർന്ന് സൗജന്യ എയർബെഡുകൾ കൈമാറിയത്. സക്കറിയ, എം.സി.മദനകുമാർ, പിതാംബരൻ രാരമ്പത്ത്, എം.എം.ദിനേശൻ, സി.എം.സുധീഷ് കുമാർ എന്നിവർ പ്രസംഗിച്ചു.