1
1

വടക്കാഞ്ചേരി : വടക്കാഞ്ചേരിയിലെ പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസ് ഇനി പീപ്പിൾസ് റസ്റ്റ് ഹൗസ്. നഗര ഹൃദയത്തിലെ റസ്റ്റ് ഹൗസിൽ കാന്റീൻ ബ്ലോക്ക് സ്ഥാപിച്ച് താമസിക്കുന്നവർക്ക് മികച്ച ഭക്ഷണ സൗകര്യവും ഒരുക്കും. കാന്റീൻ ബ്ലോക്കിന് 80 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ അറിയിച്ചു. സംസ്ഥാന ബഡ്ജറ്റിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. ടെണ്ടർ നടപടികൾ പുരോഗമിച്ച് വരുന്നതായും അദ്ദേഹം അറിയിച്ചു.

കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും
ചെലവ് കുറഞ്ഞ താമസ സൗകര്യത്തോടൊപ്പം റസ്റ്റ് ഹൗസിൽ മികച്ച ഭക്ഷണവും ലഭിക്കും. പീപ്പിൾസ് റസ്റ്റ് ഹൗസ് എന്ന പദ്ധതിയിലൂടെ ഓണലൈനിലൂടെ മുറികൾ പൊതുജനങ്ങൾക്കും ലഭിക്കും. ഏഴ് മുറികളാണ് റസ്റ്റ് ഹൗസിലുള്ളത്. 2021 മുതൽ 25 വരെ 23,84,055 രൂപയാണ് ഇവിടെ ലഭിച്ച വരുമാനം.

കാന്റീൻ ബ്ലോക്ക്