 
പാവറട്ടി: ഏനാമാക്കൽ വടക്കേ കോഞ്ചിറ കോൾപടവിൽ പുതുതായി നിർമ്മിച്ച മോട്ടോർ പുരയുടെ ഉദ്ഘാടനം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ നിർവഹിച്ചു. മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് 14.5 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ മോട്ടോർ പുര നിർമ്മിച്ചത്. കോൾപടവിൽ നെൽക്കൃഷി പരിപാലനത്തിന്റെ ഭാഗമായി മികച്ച രീതിയിൽ വാട്ടർ മാനേജ്‌മെമെന്റ് നടപ്പിലാക്കുന്നതിന് പുതിയ മോട്ടോർപുര ഉപകാരപ്രദമാകുമെന്ന് അധികൃതർ അറിയിച്ചു. കോൾപടവ് കമ്മിറ്റി പ്രസിഡന്റ് ടി.വി.ഹരിദാസൻ അദ്ധ്യക്ഷനായി. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഇ.വി.പ്രഭീഷ്, പടവ് കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.