photo

തൃശൂർ: ശബരിമലയിൽ നടന്നത് പകൽക്കൊള്ളയാണെന്ന് ബി.ജെ.പി മുൻ അദ്ധ്യക്ഷൻ സി.കെ. പത്മനാഭൻ. ബി.ജെ.പി കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയയിരുന്നു അദ്ദേഹം. എന്ത് ചോദിച്ചാലും എനിക്കറിയില്ല എന്ന മറുപടിയാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പ്രസിഡന്റും പറയുന്നത്. ചരിത്രത്തിലാദ്യമായി ശ്രീകോവിലിലെ സ്വർണം ഭരണാധികാരികൾ തന്നെ അടിച്ച് മാറ്റിയിരിക്കുന്നു. പല സ്ഥലങ്ങളിൽ ദ്വാരപാലക ശിൽപ്പം കാഴ്ച വസ്തു ആക്കിയതിലൂടെ ശബരിമലയുടെ പരിശുദ്ധിക്ക് കളങ്കമേറ്റിരിക്കുകയാണെന്നും പത്മനാഭൻ പറഞ്ഞു.അഡ്വ. നിവേദിത സുബ്രഹ്മണ്യം അദ്ധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ജേക്കബ്,എ.നാഗേഷ്, ബിജോയ് തോമസ്, അഡ്വ. രവികുമാർ ഉപ്പത്ത്, പി.കെ ബാബു, അഡ്വ.കെ.ആർ.ഹരി, കെ.പി ഉണ്ണിക്കൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.