photo

പാവറട്ടി : ഏനാമാക്കൽ സെന്റ് ജോസഫ് ഹൈസ്‌കൂളിനെ പ്രതിനിധീകരിച്ച് സംസ്ഥാന ഗെയിംസിൽ പങ്കെടുത്ത് സ്വർണം, വെങ്കല മെഡലുകൾ നേടിയവരെ അസംബ്ലിയിൽ അനുമോദിച്ചു. ബാഡ്മിന്റൺ മത്സരത്തിൽ സ്വർണം നേടിയ ടി.എസ്.അഞ്ജിത, ബോക്‌സിംഗ് മത്സരത്തിൽ ബ്രൗൺസ് നേടിയ ദേവർഷ് ഇ.ദനേഷ്, കൈലാസ് കെ.മനീഷ്, കിക്ക് ബോക്‌സിംഗിൽ ബ്രൗൺസ് നേടിയ കേദാർ മനീഷ് എന്നിവരെയാണ് അനുമോദിച്ചത്. വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് കൊച്ചപ്പൻ വടക്കൻ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ജെയ്‌സൻ തെക്കുപുറം താരങ്ങളെ മെഡൽ അണിയിച്ച് അനുമോദിച്ചു. ജോസ് വാവേലി അദ്ധ്യക്ഷനായി. ജോഷി പോൾ, ജിസി പോൾ, കെ.എൽ.സോഫി എന്നിവർ സംസാരിച്ചു.