
ചെറുതുരുത്തി: ഇരുപതോളം മോഷണക്കേസുകളിലെ പ്രതി ചെറുതുരുത്തി പൊലീസിന്റെ പിടിയിൽ. കൊല്ലം കൊട്ടാരക്കര സ്വദേശി പ്രിയസദനം വീട്ടിൽ പ്രവീണാണ് പിടിയിലായത്. ജൂലായിൽ വരവൂരിൽ കൊലപാതകശ്രമത്തിനിടെ ബൈക്ക് ഉപേക്ഷിച്ച് മറ്റൊരു വാഹനം മോഷണം നടത്തി കടന്നുകളയുകയായിരുന്നു. തമിഴ്‌നാട്ടിൽ നിന്നാണ് പ്രവീണിനെ പിടികൂടിയത്. പ്രതിയുടെ കൂട്ടാളി മുഹമ്മദ് ഷിഹാബിനെ പിടികൂടാനുണ്ട്. പ്രവീൺ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇരുപതോളം മോഷണക്കേസുകളിലെ പ്രതിയാണ്.
കുന്നംകുളം എ.സി.പി സന്തോഷിന്റെ നിർദ്ദേശപ്രകാരം ചെറുതുരുത്തി സർക്കിൾ ഇൻസ്‌പെക്ടർ വിനു വിജയൻ, എസ്.ഐ എ.ആർ.നിഖിൽ, ക്രൈം സ്ക്വാഡ് സബ് ഇൻസ്‌പെക്ടർ ജോളി സെബാസ്റ്റ്യൻ, എ.എസ്.ഐ അജിത് കുമാർ, സീനിയർ സി.പി.ഒ വിനീത് മോൻ തുടങ്ങിയവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.