puja

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം വി.പി തുരുത്ത് ശാഖയിൽ കുടുംബ യൂണിറ്റുകളുടെ നേതൃത്വത്തിൽ വിവിധ ചടങ്ങുകളോടെ ചതയദിന പ്രാർത്ഥന നടന്നു. ഗുരുപൂജ, സമൂഹാർച്ചന, ഗുരുദേവ കൃതികളുടെ പാരായണം, പ്രഭാഷണം എന്നിവയോടെയാണ് പ്രാർത്ഥന നടന്നത്. കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം എം.കെ.തിലകൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയംഗം ദിനിൽ മാധവ് മുഖ്യപ്രഭാഷണം നടത്തി. ശാഖ പ്രസിഡന്റ് ഗീത വത്സൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.ബനേഷ്, ഗുരുശ്രീ വനിതാസംഘം സെക്രട്ടറി നീന രമേഷ്, ശാഖ വനിതാസംഘം സെക്രട്ടറി വസന്ത ഹരി, ഈഴവ സമാജം പ്രസിഡന്റ് വി.ഡി.സജി, സെക്രട്ടറി രത്‌നൻ തറയിൽ എന്നിവർ പ്രസംഗിച്ചു.