ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവം സുവർണ ജൂബിലിയാഘോഷം നാളെ തൃശൂരിലെ കേരള സംഗീത നാടക അക്കാഡമി റിജ്യണൽ തിയേറ്ററിൽ നടക്കും. സംസ്ഥാനത്ത് ആറു കേന്ദ്രങ്ങളിലായി നടക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളിൽ നാലാമത്തേതാണ് തൃശൂരിൽ നടക്കുന്നത്. കേരള സംഗീത നാടക അക്കാഡമിയുമായി ചേർന്ന് നടത്തുന്ന തൃശൂരിലെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം വൈകിട്ട് 5ന് മന്ത്രി കെ.രാജൻ നിർവഹിക്കും. ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അദ്ധ്യക്ഷനാകും. പി.ബാലചന്ദ്രൻ എം.എൽ.എ, മുഖ്യാതിഥിയാകും. ഗുരുവായൂർ ദേവസ്വം കമ്മിഷണർ എം.ജി. രാജമാണിക്യം, സംഗീത നാടക അക്കാഡമി ചെയർപേഴ്‌സൺ മട്ടന്നൂർ ശങ്കരൻകുട്ടി, എൻ.പി.വിജയകൃഷ്ണൻ തുടങ്ങിയവർ സംബന്ധിക്കും. ഉദ്ഘാടന ചടങ്ങിനുശേഷം ചെമ്പൈ സ്വാമികളുടെ ശിഷ്യൻ ടി.വിഗോപാലകൃഷ്ണൻ സംഗീതക്കച്ചേരി അവതരിപ്പിക്കും.