പാവറട്ടി: സി.പി.എമ്മിന്റെ സമുന്നത നേതാവ് കെ.കെ.മാമ്മക്കുട്ടിയുടെ 9ാമത് ചരമവാർഷിക ദിനം ആചരിച്ചു. വെങ്കിടങ്ങ് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേച്ചേരിപ്പടിയിൽ നടന്ന അനുസ്മരണ യോഗം മണലൂർ ഏരിയ കമ്മിറ്റി അംഗം പി.ജി.സുബിദാസ് ഉദ്ഘാടനം ചെയ്തു. എൻ.എസ്.ഷംസുദീൻ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി കെ.കെ.ബാബു, ടി.വി.സംബശിവൻ എന്നിവർ സംസാരിച്ചു.