c
ca

ചേർപ്പ്: ദീർഘകാലം സി.പി.എം ജില്ലാ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കെ.കെ.മാമക്കുട്ടിയുടെ ഒമ്പതാം ചരമ വാർഷികത്തിൽ സ്മരണാഞ്ജലിയർപ്പിക്കാൻ ഊരകത്തെ സ്മൃതികുടീരത്തിൽ നിരവധി പേരെത്തി. സി.പി.എം ജില്ലാ സെക്രട്ടറി കെ.വി.അബ്ദുൾഖാദർ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം അർപ്പിച്ചു. അനുസ്മരണ സമ്മേളനം അബ്ദുൾഖാദർ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എ.എസ്.ദിനകരൻ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ യു.പി.ജോസഫ്, പി.കെ.ഷാജൻ, കർഷകസംഘം ജില്ലാ പ്രസിഡന്റ് പി.ആർ.വർഗീസ്, കെ.കെ.അനിൽ, പി.ചന്ദ്രൻ, സെബി ജോസഫ്, പി.കെ.ലോഹിതാക്ഷൻ, എം.മധു, പി.എ.ഷാജഹാൻ എന്നിവർ സംസാരിച്ചു.