2

വാടാനപ്പിള്ളി: തളിക്കുളം ബ്ലോക്ക് പഞ്ചായത്തിന്റെയും വാടാനപ്പിള്ളി ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഹെൽത്ത് ഗ്രാന്റ് പദ്ധതി ഉപയോഗിച്ച് നവീകരണം നടത്തിയ ബ്ലോക്ക് പബ്ലിക് ഹെൽത്ത് ലാബ് പ്രവർത്തനമാരംഭിച്ചു. ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന പരിപാടി തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി.പ്രസാദ് ഉദ്ഘാടനം ചെയ്തു. വാടാനപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഭാസി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം.അഹമ്മദ് മുഖ്യാതിഥിയായി. കെ.ബി.സുരേഷ് കുമാർ, ഡോ.കെ.ടി.സുജ , കെ.ബി.സുധ, കല, ജൂബി പ്രദീപ്, വസന്ത ദേവലാൽ, ഷൈജ ഉദയകുമാർ, ശ്രീകല ദേവാനന്ദ്, സരിത ഗണേഷ്, ടി.പി.ഹനീഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.