bms

തൃശൂർ: ഇടതുപക്ഷ ജനാധിപത്യ മുന്നണി തൊഴിലാളി വർഗത്തിന്റ പേരുപറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ കേരളത്തിന് ബാധ്യതയായി മാറിയെന്ന് ബി.എം.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ജി.ഗോപകുമാർ. ഭാരതീയ മസ്ദൂർ സംഘം തൃശൂർ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ തൊഴിലാളി ക്ഷേമ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ തൃശൂർ കിഴക്കൻ, പടിഞ്ഞാറൻ ഉപമേഖലകളിൽ നടത്തിയ പദയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.വി.വിനോദ്, ജില്ലാ ട്രഷറർ എ.എം.വിപിൻ, സംസ്ഥാന സമിതി അംഗങ്ങങ്ങളായ എ.സി.കൃഷ്ണൻ, എം.കെ.ഉണ്ണിക്കൃഷ്ണൻ, കെ.വി.അച്യുതൻ, ജില്ലാ ഭാരവാഹികളായ സി.കെ.പ്രദീപ്, കെ.വി.നിത്യ, എൻ.കെ.നരേന്ദ്രൻ, കെ.എ.മാത്യുസ്, കെ.എസ്.ഷണ്മുഖൻ, കെ.രാമനാരായണൻ എന്നിവർ സംസാരിച്ചു.