1
1

വടക്കാഞ്ചേരി : അത്താണിയിലെ പഴയ മാർക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്‌സ് കെട്ടിടം പൊളിച്ചു നീക്കും. കിഫ്ബിയിൽ ഉൾപ്പെടുത്തി ആധുനിക സംവിധാനങ്ങളോടെ പുതിയ കെട്ടിടം നിർമ്മിക്കും. കെട്ടിടത്തിലെ വ്യാപാരികൾക്ക് ഈ മാസം ഏഴിന് നഗരസഭാ സെക്രട്ടറി ഒഴിഞ്ഞ് പോകാൻ നോട്ടീസ് നൽകിയിരുന്നു. 15 ദിവസത്തിനുള്ളിൽ ഒഴിഞ്ഞുപോകണമെന്നാണ് നോട്ടീസ്. 25 ഓളം വ്യാപാരികളാണ് നിലവിലെ ഷോപ്പിംഗ് കോംപ്ലക്‌സിലുള്ളത്. പുനരധിവാസം വേണമെന്നും ഒഴിയില്ലെന്നുമാണ് ഭൂരിഭാഗം പേരുടെയും നിലപാട്.

സെൻട്രലൈസ്ഡ് എ.സിയോടെ പുതിയ മാർക്കറ്റ്

പുനരധിവാസം വേണമെന്ന് കോൺഗ്രസ്
വടക്കാഞ്ചേരി: പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കാതെ വ്യാപാരികളെ ഒഴിപ്പിക്കാനുള്ള നഗരസഭ നടപടിക്കെതിരെ മുണ്ടത്തിക്കോട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി. ഡി.സി.സി സെക്രട്ടറി കെ.അജിത്ത്കുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സി.എച്ച്.ഹരീഷ് അദ്ധ്യക്ഷനായി. പി.ജി. ജയദീപ്, കെ.ടി.ജോയി, കെ.ഗോപാലകൃഷ്ണൻ, കെ.എൻ.പ്രകാശൻ, രമണി പ്രേമദാസൻ, കെ.എം.ഉദയബാലൻ, ജോയൽ മഞ്ഞില, സി.എ.ജെയിംസ്, കെ.ആർ.കൃഷ്ണൻകുട്ടി, ബെന്നി ജേക്കബ് എന്നിവർ സംസാരിച്ചു.