c
c

ചേർപ്പ് : ശബരിമലയിൽ നടന്ന സ്വർണ്ണപ്പാളി മോഷണത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് അവിണിശ്ശേരി മണ്ഡലം കമ്മിറ്റി വിശ്വാസ സംരക്ഷണ നാമജപ യാത്ര സംഘടിപ്പിച്ചു. അയ്യപ്പ സ്വാമിയുടെ ഫോട്ടോ, പുഷ്പാർച്ചന, ശാസ്താംപാട്ട് എന്നിവയോടെയായിരുന്നു നാമജപ യാത്ര നടത്തിയത്. കെ.പി.സി.സി സെക്രട്ടറി എ.പ്രസാദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പ്രിയൻ പെരിഞ്ചേരി അദ്ധ്യക്ഷത വഹിച്ചു. കെ.പി.അനൂപ്, കെ.ആർ.ശ്രീനിവാസൻ, എ.ബി.അനീഷ്, വി.ഐ.ജോൺസൺ, രാജൻ നടുവിൽ, എൻ.ആർ.ചന്ദ്രൻ, ചന്ദു സുരേന്ദ്രൻ, എൻ.ബി.ശ്രീജിത്ത് തുടങ്ങിയവർ നേതൃത്വം നൽകി.