ചേലക്കര: കൊടിക്കുന്നിൽ സുരേഷ് എം.പി നയിക്കുന്ന വിശ്വാസ സംരക്ഷണ മേഖല ജാഥ 15ന് ചേലക്കരയിൽ എത്തിച്ചേരുന്നതിന്റെ ഭാഗമായുള്ള ചേലക്കര, വടക്കാഞ്ചേരി നിയോജക മണ്ഡലം കൺവെൻഷൻ ചേലക്കരയിൽ വച്ച് ഡി.സി.സി പ്രസിഡന്റ് അഡ്വ. ജോസഫ് ടാജറ്റ് ഉദ്ഘാടനം ചെയ്തു. ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായി. എം.പി.വിൻസെന്റ്, സി.സി.ശ്രീകുമാർ, സുനിൽ അന്തിക്കാട്, ജോസഫ് ചാലിശ്ശേരി, കെ.ജയദീപ്, എൻ.ആർ.സതീശൻ, ഇ.വേണുഗോപാല മേനോൻ, ടി.എം.കൃഷ്ണൻ, ടി.എ.രാധാകൃഷ്ണൻ, പി.സുലൈമാൻ, ടി.നിർമ്മല, കെ.നാരായണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.