പാവറട്ടി : ഡോ.പൽപ്പു ഫൗണ്ടേഷന്റെ നേതൃത്വത്തിൽ മൂന്നാംഘട്ട കാലിത്തീറ്റ വിതരണം ചെയ്തു. എളവള്ളി, പാവറട്ടി ക്ഷീര സംഘത്തിലെ തിരഞ്ഞെടുത്ത 20 കർഷകർക്കും 10 പ്രാദേശിക ക്ഷീര കർഷകർക്കുമാണ് കാലിത്തീറ്റ വിതരണം ചെയ്തത്. വിതരണോദ്ഘാടനം എസ്.എൻ.ഡി.പി ഗുരുവായൂർ യൂണിയൻ പ്രസിഡന്റ് പി.എസ്.പ്രേമാനന്ദൻ നിർവഹിച്ചു. റിഷി പൽപ്പു അദ്ധ്യക്ഷനായി. സി.ജെ.സ്റ്റാൻലി, ടി.ആർ.രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.