വടക്കേക്കാട്: ഇടതു സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ബി.എ.എസ് പഞ്ചായത്തുതല പദയാത്ര വടക്കേക്കാട് നാലാംകല്ലിൽ ബി.എം.എസ് ഗുരുവായൂർ മേഖല വൈസ് പ്രസിഡന്റ് വി.കെ.സുരേഷ് ബാബു, ജാഥാ ക്യാപ്ടൻ പി.കെ.അറമുഖന് പതാക നൽകി ഉദ്ഘാടനം ചെയ്തു. സമാപനം പുന്നയൂർക്കുളം ആൽത്തറയിൽ ബി.എം.എസ് ജില്ലാ സെക്രട്ടറി ബിജു കാവിലക്കാട് ഉദ്ഘാടനം ചെയ്തു. ബി.എം.എസ് ഗുരുവായൂർ മേഖല പ്രസിഡന്റ് കെ.എ.ജയതിലകൻ അദ്ധ്യക്ഷനായി. കെ.പി.പ്രമോദ്, കിരൺ ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. സി.കെ. സുനീഷ്, മുരളി, ഷീന സുരേഷ്, ഷീജ പ്രദീപ്, മിനി സുബ്രഹ്മണ്യൻ, കെ.എ.ശശി എന്നിവർ നേതൃത്വം നൽകി.