പുതുക്കാട്: നവംബർ നാല് മുതൽ ഏഴ് വരെ പുതുക്കാട് നടക്കുന്ന ഇരിങ്ങാലക്കുട ഉപജില്ല സ്‌കൂൾ കലോത്സവത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. രൂപീകരണ യോഗം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ കെ.കെ.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ചന്ദ്രൻ അദ്ധ്യക്ഷനായി. സ്‌കൂൾ മാനേജർ ഫാ. പോൾ തേയ്ക്കാനത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സരിത രാജേഷ്, അഡ്വ. അൽജോ പുളിക്കൻ, സതി സുധീർ, സെബി കൊടിയൻ, ടോബി തോമസ്, യൂജിൻ പ്രിൻസ്, എം.എസ്.രാജീവ്, ഡോ.എ.വി.രാജേഷ്, ആന്റോ പി. തട്ടിൽ, വി.യു.മനോജ്, എം.കെ.ബിജു, ഷാജു മാടമ്പി, എം.സി.വന്ദന, ലൈസി ജോൺ എന്നിവർ പ്രസംഗിച്ചു.