congres

കൊടുങ്ങല്ലൂർ: കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം.പിയെയും കോൺഗ്രസ് നേതാക്കളെയും പൊലീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സമ്മേളനവും നടത്തി. ഇന്ദിരാ ഭവനിൽ നിന്നും ആരംഭിച്ച പ്രകടനത്തിനുശേഷം പ്രവർത്തകർ വടക്കേനടയിൽ റോഡ് ഉപരോധിച്ചു. ബ്ലോക്ക് പ്രസിഡന്റ് ഇ.എസ്.സാബുവിന്റെ നേതൃത്വത്തിൽ നടന്ന ഉപരോധ സമരം ജില്ല കോൺഗ്രസ് സെക്രട്ടറി അഡ്വ: വി.എം.മൊഹിയുദ്ദീൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കോൺഗ്രസ് സെക്രട്ടറി അഡ്വ: പിഎച്ച്.മഹേഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്റുമാരായ പി.വി.രമണൻ, കെ.വേണുഗോപാൽ, യൂത്ത് കോൺസ് സംസ്ഥാന സെക്രട്ടറി സലിം കയ്പമംഗലം, പി.യു.സുരേഷ്കുമാർ, വി.എം.ജോണി, ആസിഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു. തുടർന്ന് സമരക്കാർ വാഹനങ്ങൾ തടയാൻ ശ്രമിച്ചതോടെ പൊലീസ് ഇടപെട്ടത് നേരിയ സംഘർഷത്തിന് കാരണമായി. റോഡ് ഉപരോധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.