വാടാനപ്പിള്ളി: കോൺഗ്രസ് പ്രവർത്തകനായിരുന്ന ഇ.ബി.ഉണ്ണിക്കൃഷ്ണന്റെ സ്മാരകമായി രൂപീകരിച്ച ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഉണ്ണിക്കൃഷ്ണന്റെ അനുസ്മരണം 'ഓർമ്മകളിൽ ഇ.ബി' എന്ന പേരിൽ നടത്തി. ഫൗണ്ടേഷൻ നൽകിയ ജീവൻ രക്ഷാ ഉപകരണങ്ങൾ സ്‌നേഹസ്പർശം പാലിയേറ്റീവ് കെയർ സൊസൈറ്റി വളയണ്ടിയർമാർക്കും, വാടാനപ്പിള്ളി ആക്ട്‌സിന് നൽകിയ സഹായം ആക്ട്‌സ് വളണ്ടിയർമാർക്കും കെ.പി.സി.സി മുൻ പ്രസിഡന്റ് വി.എം.സുധീരൻ കൈമാറി. ഉണ്ണിക്കൃഷ്ണന്റെ സഹോദരി ശോഭന അദ്ധ്യക്ഷത വഹിച്ചു. പി.എൻ.ഗോപികൃഷ്ണൻ, എങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ചലച്ചിത്ര സംവിധായകൻ മണിലാൽ, ഡോ.മാഹിൻ, ഹബീബുള്ള, വി.ആർ.മനോജ്, എ.എം.സനൗഫൽ, കെ.എസ്.ദീപൻ, അബ്ദുൾ ജബ്ബാർ അറക്കൽ, ഉദയ് എന്നിവർ പ്രസംഗിച്ചു.