samarpanam

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി ശൃംഗപുരം ഈസ്റ്റ് ശാഖയ്ക്ക് മരണാനന്തര ആവശ്യങ്ങൾക്കുള്ള സ്റ്റീൽ മേശകൾ സമർപ്പിച്ചു. കൊടുങ്ങല്ലൂരിലെ പ്രവാസി വ്യവസായികളായ തൈത്തറ ആനന്ദനും സഹോദരൻ സന്തോഷുമാണ് ഇത് സമർപ്പിച്ചത്. മരണാനന്തര ക്രിയകൾക്കായി മൃതദേഹം കിടത്താനും കുളിപ്പിക്കാനുമുള്ള സ്റ്റീൽ കൊണ്ട് നിർമ്മിച്ച മേശകളാണ് ശാഖയിൽ നടന്ന ചടങ്ങിൽ തൈത്തറ ആനന്ദൻ സമർപ്പിച്ചത്. കൊടുങ്ങല്ലൂർ യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റിയംഗം ഡിൽഷൻ കൊട്ടേക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.വി.രാജു അദ്ധ്യക്ഷത വഹിച്ചു. ശാഖ സെക്രട്ടറി ടി.എസ്.ഷാജി ആമുഖപ്രസംഗം നടത്തി. നഗരസഭ കൗൺസിലർ സി.എസ്.സുവിന്ദ്, കണ്ണൻ വി.ബി, ഒ.കെ.ഉണ്ണികൃഷ്ണൻ, ഷീജ മണി, രജിത അനിരുദ്ധൻ എന്നിവർ പ്രസംഗിച്ചു.