ചാലക്കുടി: ആദായ വിലയും ഗുണമേന്മയുള്ള ഉത്പന്നങ്ങൾ നാട്ടുകാർക്ക് ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ നഗരസഭ ഗ്രാമച്ചന്തയ്ക്ക് തുടക്കമിടുന്നു. വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷിഭവന്റെ നേതൃത്വത്തിലാണ് നാട്ടുചന്ത സംഘടിപ്പിക്കുന്നത്. നാട്ടുചന്തയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ നഗരസഭ ഒരുക്കും. കർഷകർക്ക് കാർഷിക ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് വിൽപ്പന നടത്തുന്നതിനുള്ള സൗകര്യമുണ്ടാകും. കർഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ ഉത്പന്നങ്ങൾ വിൽപ്പന നടത്തും.
15ന് സനീഷ് കുമാർ ജോസഫ് എം.എൽ.എ ചന്ത ഉദ്ഘാടനം ചെയ്യും. ചെയർപേഴ്‌സൺ ഷിബു വാലപ്പൻ അദ്ധ്യക്ഷനാകും. സി.ശ്രീദേവി, കെ.വി.പോൾ, ബിജു എസ്.ചിറയത്ത്, പോൾ പുല്ലൻ,പോൾ ടി.കുര്യൻ, ഉഷ പരമേശ്വരൻ, ടി.ജെ.പോൾ, ശിവരാമൻ തുമ്പരത്തി, എം.കെ.ചന്ദ്രൻ, തോമസ് എന്നിവർ സംസാരിക്കും.
ഗ്രാമച്ചന്ത എല്ലാ ബുധനാഴ്ചയും